കോട്ടയം:നാട്ടകം കുടിവെള്ള പദ്ധതിയ്ക്ക് റീസർവേ നടത്തി. ദേശീയപാത 183ൽ മണിപ്പുഴ മറിയപ്പള്ളി കോടിമത ഭാഗത്തും കോട്ടയം കളക്ടറേറ്റ് കഞ്ഞിക്കുഴി ഭാഗത്തും ജലഅതോറിട്ടി എൻജിനീയർമാർ റീസർവേ നടത്തി. ഏറ്റവും കുറച്ച് റോഡ് കട്ടിംഗ് ഉണ്ടാകുന്ന വിധത്തിൽ ജലഅതോറിട്ടി എൻജിനീയർമാർ തയ്യാറാക്കിയ റീസർവേ പ്ലാൻ ദേശീയപാത ഉന്നതാധികാരികൾക്ക് അനുമതിക്കായി സമർപ്പിക്കുന്നതിന് തിരുമാനിച്ചു. ഈ വർഷാവസാനത്തിന് മുൻപ് പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാക്കി ജലവിതരണം പുനരാരംഭിക്കുന്നതിന് നടപടികൾ വേഗത്തിലാക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |