ഇൻസ്ട്രക്ടർ നിയമനം

Tuesday 14 January 2025 12:01 AM IST

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ ട്രേഡിലേയ്ക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഇതിനുള്ള ഇന്റർവ്യൂ ജനുവരി 15 ന് രാവിലെ 10.30ന് നടക്കും. യോഗ്യത: സിവിൽ എൻജിനിയറിംഗിൽ ബി.ടെക്കും ഒരു വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്‌സ് മാൻ സിവിൽ ട്രേഡിൽ എൻടിസി/എൻഎസിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 04812535562.