വായ്പാ മേള സംഘടിപ്പിച്ചു
Wednesday 22 January 2025 12:36 AM IST
വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സോളാർ ബോധവത്കരണവും വായ്പാമേളയും പ്രസിഡന്റ് പി.കെ.ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.പി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. സോളാർ സീനിയർ മാനേജർ ജ്ഞാനേന്ദ്രൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഡോ. വിജിത്ത് ശശിധർ, സോളാർ പവർ ജെൻ ചെയർമാൻ ഡോ. എസ്. വി. ജയകൃഷ്ണൻ, ഉദയനാപുരം എസ്.സി.ബി പ്രതിനിധി രേണുക, കാനറ ബാങ്ക് മാനേജർ എം.എൽ.ആതിര, പഞ്ചായത്ത് മെമ്പർമാരായ വി.എം.ശോഭിക, ടി.പി.രാജലക്ഷ്മി, എസ്.രാധാമണി, മിനി മനക്കപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.