ഭാഗവത സപ്താഹ യജ്ഞം തുടങ്ങി
Wednesday 22 January 2025 12:39 AM IST
വൈക്കം: ഉല്ലല ശ്രീവെളളാപ്പളളിൽ ദേവി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം വിജയ ഫാഷൻ ജുവലറി എം.ഡി. ജി. വിനോദ് നിർവഹിച്ചു. തന്ത്രി കണിച്ചുകുളങ്ങര കുമാരൻ, യജ്ഞാചാര്യൻ ഹരിപ്പാട് വേണൂജി എന്നിവർ കാർമ്മികരായിരുന്നു. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുളള ശ്രീകൃഷ്ണ വിഗ്രഹം ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകംമ്പടിയോടെ എഴുന്നളളിച്ചു. ഭാഗവത സമർപ്പണം ധർമ്മരാജ് അയ്യരും, നിറപറ സമർപ്പണം ക്ഷേത്രം പ്രസിഡന്റ് ദേവാനന്ദൻ മുത്തംപ്പറമ്പ്, പണപ്പറ സമർപ്പണം കൊച്ചുപാട്ടത്തറ ശശിധരനും നിർവഹിച്ചു. കെ. എസ്. സാജു, ആശ, എൻ.ഡി. ഷാജി, ഷാജി. പി. എസ്. പുളിന്തറ എന്നിവർ പങ്കെടുത്തു. യജ്ഞാചാര്യൻ ഹരിപ്പാട് വേണുജി മാഹാത്മ്യ പ്രഭാഷണം നടത്തി.