നിർമ്മാണം ആരംഭിക്കണം

Wednesday 22 January 2025 12:41 AM IST

ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മാണം എങ്ങുമെത്താതെ കബളിപ്പിക്കുന്ന എം.എൽ.എയ്ക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ഐ.എൻ.ടി.യു.സി ചങ്ങനാശേരി റീജിയണൽ കമ്മിറ്റി. പ്രവർത്തക സമ്മേളനം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് പി.വി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.പി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജോമോൻ കുളങ്ങര, പി.എച്ച് അഷറഫ്, കെ.വി മാർട്ടിൻ, ജോബ് വിരുത്തികരി, കുഞ്ഞുമോൻ പുളിമ്മൂട്ടിൽ, സണ്ണി എത്തയ്ക്കാട്, സുരേഷ് പായിപ്പാട്, തൊമ്മിച്ചൻ സ്രാമ്പിക്കൽ, വിഷ്ണു പങ്കജാക്ഷൻ, സെബാസ്റ്റ്യൻ ആന്റണി, മറഡോണ ജോർജ്, എം.കെ രാജു തുടങ്ങിയവർ പങ്കെടുത്തു.