സുഗതകുമാരി നവതിയാഘോഷം
Wednesday 22 January 2025 12:48 AM IST
വാഴൂർ : കവയത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയുടെ നവതി ആഘോഷം വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി കേരള ഘടകവും കറുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയും സംയുക്തമായി ഇന്ന് കൊടുങ്ങൂർ വാഴൂർ ഗവ. ഹൈസ്കൂളിൽ നടത്തും. സുഗതകുമാരിക്ക് ഏറ്റവും പ്രിയങ്കരമായ പേരാൽ സ്കൂൾ വളപ്പിൽ നടും. വ്യക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ ഗോപകുമാർ കങ്ങഴ അദ്ധ്യക്ഷത വഹിക്കും കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓമന ബാബുരാജ് സ്കൂൾ അങ്കണത്തിലെ പുളിയുടെ ചുവട്ടിൽ സംഘടിപ്പിച്ചിട്ടുള്ള പരിപാടി ഉദ്ഘാടനം ചെയ്യും.