വനം വികസന കോർപ്പറേഷൻ സുവർണജൂബിലി ആഘോഷം

Wednesday 22 January 2025 12:13 AM IST

കോട്ടയം : കേരള വനം വികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി) സുവർണ ജൂബിലി ആഘോഷം 24 ന് രാവിലെ 10.30ന് കാരാപ്പുഴയിലെ കെ.എഫ്.ഡി.സി മുഖ്യകാര്യാലയത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.എഫ്.ഡി.സി ചെയർപേഴ്‌സൺ ലതികാ സുഭാഷ്, വനം-വന്യജീവി വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.ആർ. ജ്യോതിലാൽ, വനം മേധാവി ഗംഗാ സിങ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.