ദേശീയ ബാലിക  ദിനം ആചരിച്ചു

Sunday 26 January 2025 12:39 AM IST

കോട്ടയം: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ ദേശീയ ബാലിക ദിനം ആചരിച്ചു. കോട്ടയം ബസേലിയസ് കോളജിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ബിനു തോമസ് മുഖ്യപ്രഭാഷണം നടത്തി. ടിജു റേച്ചൽ തോമസ്, ഡോ. മഞ്ജുഷ വി. പണിക്കർ, എം.വി. കൃഷ്്ണരാജ്, പ്രിൻസി സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.