പ്രയുക്തി തൊഴിൽ മേള സംഘടിപ്പിച്ചു
Sunday 26 January 2025 12:58 AM IST
ഈരാറ്റുപേട്ട : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും, മോഡൽ കരിയർ സെന്ററും, അരുവിത്തുറ സെന്റ് ജോർജ് കോളേജിന്റെ സഹകരണത്തോടെ നടത്തിയ പ്രയുക്തി തൊഴിൽ മേളയിൽ 62 പേർക്ക് നിയമനം ലഭിച്ചു. 501 പേർ വിവിധ കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. മേള അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ലീനാ ജയിംസ്, കോളേജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട്, പാലാ എംപ്ലോയ്‌മെന്റ് ഓഫീസർ വി.കെ ദീപ എന്നിവർ പങ്കെടുത്തു. ഡി.എസ് ഉണ്ണികൃഷ്ണൻ സ്വാഗതവും , ബിനോയ് സി.ജോർജ് നന്ദിയും പറഞ്ഞു.