കെ.എസ്.ടി.എ പ്രതിഷേധ ധർണ

Thursday 13 March 2025 12:29 AM IST

കോട്ടയം: ഭിന്നശേഷി നിയമനത്തിനായി തസ്തിക മാറ്റിവച്ച എയ്ഡഡ് സ്‌കൂളുകളിലെ മറ്റ് അദ്ധ്യാപക നിയമനങ്ങൾക്ക് ഉടൻ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി.എ ജില്ലാ ധർണ നടത്തി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ.എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജാസ്മിൻ പി.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.ജെ. പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം വി കെ ഷിബു, ജില്ലാ സെക്രട്ടറി ബിനു എബ്രഹാം, ജില്ലാ വൈസ് പ്രസിഡന്റ് പ്രവീൺ എന്നിവർ പ്രസംഗിച്ചു.