സമയബന്ധിതമായി  വിതരണം ചെയ്യും

Thursday 13 March 2025 12:38 AM IST

കോട്ടയം : റബർ ബോർഡിനെ രാഷ്ട്രീയമായി അവഹേളിക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന് ബോർഡ് എക്‌സിക്യുട്ടീവ് അംഗം എൻ.ഹരി. ബോർഡിന്റെ എല്ലാ സബ്‌സിഡി ആനുകൂല്യങ്ങളും സമയബന്ധിതമായി കർഷകരിൽ എത്തിക്കും. ബഡ്ജറ്റിലും വിവിധ പദ്ധതികളിലും ഉൾപ്പെടുത്തിയുള്ള കേന്ദ്രസർക്കാർ സഹായം ഒരു പൈസ പോലും കുടിശ്ശിക ഇല്ലാതെ വിതരണം ചെയ്യും. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. സംസ്ഥാന സർക്കാരിന്റെ സാങ്കേതിക പിഴവാണ് ആനുകൂല്യ വിതരണം വൈകാൻ കാരണം. മാസങ്ങളോളം കമ്പ്യൂട്ടർ ശ്യംഖല തകരാറിലാക്കി റബർ കർഷകരെ കബളിപ്പിച്ചത് മറന്നുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.