ഞീഴൂർ : ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ എട്ടാമത് വാർഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും സ്‌നേഹക്കൂട് അഭയമന്ദിരം ഡയറക്ടർ നിഷ ഉദ്ഘാടനം ചെയ്തു. ഒരുമ പ്രസിഡന്റ് ജോസ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രുതി സന്തോഷ് റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി ജോസ് പ്രകാശ് കെ.കെ, ഷാജി എൻ.വി, പ്രസാദ് എം, രാജപ്പൻ വെണ്ണമറ്റം, ജോയ് മൈയിലംവേലി, ബാബുരാജ് പി.എം, ശ്രുതി സന്തോഷ്, സിൻജാ ഷാജി തുടങ്ങി 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മേയ് മുതൽവിശപ്പ് രഹിത ഞീഴൂർ പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |