കറുകച്ചാൽ: ചമ്പക്കര ശ്രീശുഭാനന്ദാശ്രമം സൺഡേ സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച പഠന കളരി സമാപിച്ചു. സ്വാമി രാമാനന്ദ ആത്മീയ പഠന ക്ലാസിന് നേതൃത്വം നൽകി. സമൂഹമാദ്ധ്യമങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കുറിച്ചി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക സന്ധ്യ മനോജ് ക്ലാസ് നയിച്ചു. കെ.കെ സരസമ്മ, എം.ജി തങ്കപ്പൻ, എൻ.കെ പ്രഭാകരൻ ആലപ്ര, എം.ജി രാജു കറുകച്ചാൽ, കെ.പി ജ്ഞാനസുന്ദരൻ, റോസമ്മ കുഞ്ഞുമോൻ, ദീപ്തി ആശാരി പറമ്പിൽ, ബാലസംഘം പ്രസിഡന്റ് ജയദേവ്, സെക്രട്ടറി അനശ്വര എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |