കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മഹാത്മാഗാന്ധിയുടെ പ്രതിമയുടെ അനാച്ഛാദനവും ഗാന്ധി അനുസ്മരണവും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ പ്രതിമ അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു ഗാന്ധി അനുസ്മരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കവിതമോൾ ലാലു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.വി. രതീഷ്, അന്നമ്മ മാണി, മേഘലാ ജോസഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |