കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് പൊലീസ് വാഹനത്തിന് ഉൾപ്പെടെ കേടുപാടുകൾ വരുത്തിയ നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ. ഈരാറ്റുപേട്ട അരുവിത്തുറ പുത്തൻപുരയ്ക്കൽ ഷെഫീഖ് (35, ലൂക്കാ) ആണ് തിടനാട് പൊലീസ് പിടികൂടിയത്. 17ന് രാത്രി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലാണ് സംഭവം. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചുവരുന്നത് കണ്ട് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ റോബി ജോസ് , സി.പി.ഒ ജിബിൻ സിബി എന്നിവർ നിർത്താൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്ക് നേരെ വാഹനം ഓടിച്ചെത്തിയ ശേഷം, പൊലീസ് വാഹനത്തിൽ ഇടിപ്പിച്ചു. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച പ്രതി സ്റ്റേഷനിലും അക്രമാസക്തനായി. ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിൽ 18 ക്രിമിനൽ കേസും, തിടനാട് മൂന്ന് കേസുകളും, മുണ്ടക്കയം കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ ഒന്നും രണ്ടും ക്രിമിനൽ കേസുകളിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |