
കോട്ടയം : മെഡിസെപ് പ്രീമിയം അന്യായമായി വർദ്ധിപ്പിച്ച് സർക്കാർ ജീവനക്കാരെയും, പെൻഷൻകാരെയും
കൊള്ളയടിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. എം.ജി യൂണിവേഴ്‌സിറ്റി പെൻഷണേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ എം.ജി ക്യാമ്പസിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ജി പെൻഷണേഴ്‌സ് യൂണിയൻ പ്രസിഡന്റ് ഇ.ആർ അർജുനൻ അദ്ധ്യക്ഷത വഹിച്ചു. ജോർജ് വർഗീസ്, ടി.ജോൺസൺ, എം.കെ പ്രസാദ്, എൻ.മഹേഷ്, തമ്പി മാത്യു, ജോസ് മാത്യു, ഗോപാലകൃഷ്ണൻ നായർ, ചാന്ദിനി, എൻ.എസ് മേബിൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |