
കോട്ടയം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ വിരവിമുക്ത ദിനാചരണം ആറിന് നടക്കും. സ്‌കൂളുകളിലും അങ്കണവാടികളിലും വിരഗുളികകൾ വിതരണം ചെയ്യും. ഗുളിക ലഭിക്കാത്ത കുട്ടികൾക്ക് 12ന് നൽകും. ഒന്നു മുതൽ 19 വയസുവരെയുള്ളവർക്കാണ് ആൽബൻഡസോൾ ഗുളികകൾ നൽകുന്നത്. ഒന്ന് മുതൽ രണ്ടു വയസുവരെയുള്ള കുട്ടികൾക്ക് അര ഗുളികയും, രണ്ടുമുതൽ 19 വയസുവരെയുള്ളവർക്ക് ഒരു ഗുളികയുമാണ് നൽകേണ്ടത്. മുതിർന്ന കുട്ടികൾ ഉച്ചഭക്ഷണത്തിനൊപ്പം ചവച്ചരച്ചു കഴിക്കണം. തിളപ്പിച്ചാറിയ വെള്ളവും കുടിക്കണം. ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളത്തിൽ അലിയിച്ചുവേണം നൽകാൻ. അസുഖമുള്ള കുട്ടികൾക്ക് നൽകണ്ട.അദ്ധ്യാപകർ, അങ്കണവാടി അദ്ധ്യാപികമാർ, രക്ഷിതാക്കൾ എന്നിവർക്ക് ബോധവത്ക്കരണവും പരിശീലനവും നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |