
വൈക്കം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾ പിൻവലിക്കണമെന്നടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് എ. ഐ.ടി.യു.സി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചും ധർണയും നടത്തി.
ജില്ലാ സെക്രട്ടറി ജോൺ വി. ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. എസ്. പുഷ്‌കരൻ, എം. ഡി. ബാബുരാജ്, ഡി. രഞ്ജിത് കുമാർ, കെ. കെ. ചന്ദ്ര ബാബു, എസ്. ബിജു, എ. സി. ജോസഫ്, പി. ആർ. ശശി, എം. എസ്. രാമചന്ദ്രൻ, ഗീതാ സോമൻ, എ. എൻ. സോമനാഥൻ എന്നിവർ പ്രസംഗിച്ചു. ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് പേർ അണിചേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |