
പാലാ : മകരവിളക്കിന് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം ഇടത്താവളത്തിൽ തീർത്ഥാടകരെ പൊലീസ് തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരായിരുന്നു തീർത്ഥാടകരിൽ അധികവും. വാഹനങ്ങൾ തടഞ്ഞിട്ടതോടെയാണ് തർക്കം ഉടലെടുത്തത്. പാലാ ഡിവൈ.എസ്.പി കെ. സദൻ എത്തി തീർത്ഥാടകരുമായി സംസാരിച്ചു. വാഹനങ്ങൾ തടയുന്നില്ലെന്നും നിയന്ത്രിതമായി മാത്രമെ കടത്തിവിടൂവെന്നും അറിയിച്ചു. സന്നിധാനത്തെത്തിയ തീർത്ഥാടകർ മകരജ്യോതി ദർശനത്തിനായി തമ്പടിക്കുന്നതിനാൽ ഭക്തജനത്തിരക്ക് രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണമെന്ന് ഡി.വൈ.എസ്.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |