പ്രതിഷേധ സമരം നടത്തി
കോട്ടയം : പാചകവാതക വിലവർദ്ധനവിനെതിരെയും കേറ്ററിംഗ് മേഖലയെ ശ്വാസംമുട്ടിക്കുന്ന നയങ്ങൾക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ സമരം നടത്തി .കോട്ടയം നഗരസഭാ ചെയർമാൻ എം പി സന്തോഷ് കുമാർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.എ.കെ.സി.എ ജില്ലാ സെക്രട്ടറി ബിജു തോമസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു എ.കെ.സി.എ ജില്ലാ പ്രസിഡന്റ് സജി ജേക്കബ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
എകെസിഎ സംസ്ഥാന രക്ഷാധികാരി പ്രിൻസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. കെ എച്ച് ആർ എ സംസ്ഥാന സെക്രട്ടറി പ്രദീഷ്, എ .കെ .സി .എ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് മാധവശേരി, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എ കെ എൻ പണിക്കർ, കെ. എച്ച് .ആർ. എ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് കുട്ടി, ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റോയി,മുൻസിപ്പൽ കൗൺസിലർ ടി .സി റോയി എന്നിവർ പ്രസംഗിച്ചു.ആന്റണി കുന്നുപുറം നന്ദി പറഞ്ഞു.. സംസ്ഥാന വർക്കിങ്ങ് കമ്മറ്റി അംഗം ജോസ് ഫിലിപ്പ്, ജില്ലാ ട്രഷറർ സെബാസ്റ്റ്യൻ, ജോസഫ്, ബിനോയി അബ്രാഹം, സണ്ണി ഡോമിനിക്ക്, സന്തോഷ് കടുത്തുരുത്തി, ദീപു.വി.നായർ,എന്നിവർ സമരത്തിന് നേതൃത്വം നൽകി.