ക്ഷീരദിനാചരണം;  മത്സരങ്ങൾ 26 ന്

Thursday 14 May 2026 12:41 AM IST

കോട്ടയം: ലോക ക്ഷീരദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 26 ന് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന (യുപി), പ്രബന്ധരചന (ഹൈസ്‌കൂൾ), പ്രശ്‌നോത്തരി (ഹയർസെക്കൻഡറി) മത്സരങ്ങൾ സംഘടിപ്പിക്കും. ചിത്രരചനയും പ്രബന്ധരചനയും രാവിലെ 10.30 മുതൽ 11.30 വരെയും പ്രശ്‌നോത്തരി 11.30 മുതൽ 12.30 വരെയും നടക്കും. പങ്കെടുക്കുന്നവരുടെ പേര് 23 ന് വൈകിട്ട് അഞ്ചിന് മുമ്പ് രജിസ്റ്റർ ചെയ്യണം. വിജയികൾക്ക് 29 ന് ക്യാഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ഫോൺ : 04812302223, 9447506934.