പാലായിലെ ജനങ്ങളെ വി.ഡി സതീശൻ പറഞ്ഞുപറ്റിച്ചു:ഷോൺ ജോർജ്
Tuesday 19 May 2026 1:28 AM IST
പാലാ: മാണി സി.കാപ്പൻ ജയിക്കുന്ന പക്ഷം അദ്ദേഹത്തെ മന്ത്രിയാക്കുമെന്ന് പറഞ്ഞ് പാലായിലെ ജനങ്ങളുടെ വോട്ട് വാങ്ങിച്ച വി.ഡി സതീശൻ പാലക്കാരെ പറഞ്ഞുപറ്റിക്കുകയായിരുന്നു എന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനും, പാലായിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായിരുന്ന അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
നിയോജകമണ്ഡലത്തിലുടനീളം മന്ത്രിയാക്കും എന്ന് വാക്ക് പറഞ്ഞാണ് ഓരോ വീട്ടിലും കയറി യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും വോട്ട് ചോദിച്ചത്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടയിൽ പാലായ്ക്ക് പ്രാതിനിധ്യം ഇല്ലാത്ത ആദ്യ യു.ഡി.എഫ് മന്ത്രിസഭയാണ് ഇതെന്നും ഷോൺ ചൂണ്ടിക്കാട്ടി