ഐ.ടി.ഐ ഇൻസ്ട്രക്ടർ അഭിമുഖം
Tuesday 19 May 2026 1:33 AM IST
കോട്ടയം: ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ ടർണർ ട്രേഡിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഓപ്പൺ, മുസ്ലീം വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം 22ന് രാവിലെ 10ന് നടക്കും. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബി.ടെക് (ഒരുവർഷ പരിചയം), അല്ലെങ്കിൽ ഡിപ്ലോമ (രണ്ടുവർഷ പരിചയം), അല്ലെങ്കിൽ ടർണർ ട്രേഡിൽ എൻ.ടി.സി.യും മൂന്നുവർഷ പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണം. ഫോൺ: 0481 2535562.