പ്രതിഷേധവുമായി ഡിവൈ.എഫ്.ഐ

Thursday 21 May 2026 12:52 AM IST

ചങ്ങനാശേരി : മാടപ്പള്ളി പഞ്ചായത്ത് വിതരണം ചെയ്ത കുടിവെള്ളത്തിൽ നിന്ന് മഞ്ഞപ്പിത്തം പടരുന്നതിനെതിരെ ഡിവൈ.എഫ്.ഐ മാടപ്പള്ളി മേഖല കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. രോഗം ബാധിച്ച ആളുകളുടെ ചികിത്സാചെലവ് ഏറ്റെടുക്കുക, ന്യായമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ കാര്യങ്ങളിൽ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി സുഗതൻ ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി ട്രഷറർ ടിറ്റോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അജിത്ത് രാജ്, ജസ്റ്റിൻ ജോസഫ്, മനേഷ് മാടത്താനി, രാഹുൽ രമേശ്, അനൂപ് അജി, എസ്.സിനാജ്, പി.ജെ അഭിലാഷ്, എം.ടി സജി എന്നിവർ പങ്കെടുത്തു.