മന്ത്രി മോൻസ് ജോസഫിന് കോട്ടയത്ത് സ്വീകരണം
Saturday 23 May 2026 12:09 AM IST
കോട്ടയം : ജല വിഭവ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. കോടിമത പാലത്തിന് സമീപം മന്ത്രിയെ നിരവധി പ്രവർത്തകർ ചേർന്നു സ്വീകരിച്ച് സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാനയിച്ചു. സ്വീകരണയോഗം പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വ.പി.സി.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ.ജെ.ആഗസ്തി, വിനു ജോബ് എം.എൽ.എ, സംസ്ഥാന ജില്ലാ നേതാക്കൾ എന്നിവർ പ്രസംഗിച്ചു.