വിദ്യാർത്ഥികളെ ആദരിക്കൽ

Sunday 31 May 2026 12:42 AM IST

അയ്മനം: കേരള ഹിന്ദു പരവർ ആൻഡ് ഭരതർ സർവീസ് സൊസൈറ്റി എസ്.എസ്.എൽ.സി, പ്ലസ്ടു വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കലും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ജൂൺ 28 ന് അയ്മനത്ത് നടക്കും. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും നൽകും. വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ ജൂൺ 15 ന് മുൻപായി സംഘടനയുടെ ഹെഡ് ഓഫീസിലോ വൈസ് പ്രസിഡന്റ് എ.ഡി ദിനു നാട്ടകം, സംഘടന സെക്രട്ടറി എം.കെ ഉഷസ് ചെങ്ങളം എന്നിവരുടെ പക്കലോ എത്തിക്കണമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു.