കോട്ടയം: സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് കോട്ടയത്ത് നടത്തിയ പരാതി പരിഹാര അദാലത്തിൽ 50 പരാതികൾ പരിഗണിച്ചു. 44 പരാതികൾ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി ഡിവൈ.എസ്.പിമാര്‍ക്ക് കൈമാറി. ആറ് പരാതികള്‍ തുടര്‍നടപടികള്‍ക്കായി പൊലീസ് ആസ്ഥാനത്തിനു കൈമാറി. പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പൊലീസ് മേധാവി പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. വിദൂര ജില്ലകളില്‍ നിന്ന് പൊലീസ് ആസ്ഥാനത്ത് എത്തി പൊലീസ് മേധാവിയെ നേരിട്ടുകണ്ട് പരാതി പറയുന്നതിന് സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഡി.ജി.പി ജില്ലകളില്‍ നേരിട്ടെത്തി പരാതി സ്വീകരിക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥർ അദാലത്തില്‍ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |