കോട്ടയം: ജില്ലയിൽ 488 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 481 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഏഴ് പേർ രോഗബാധിതരായി. 473 പേർ രോഗമുക്തരായി. 4304 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 205 പുരുഷൻമാരും 219 സ്ത്രീകളും 64 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 94 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4975 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 332879 കൊവിഡ് ബാധിതരായി. 325500 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 29058 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം:
കോട്ടയം 35, എരുമേലി 28,പനച്ചിക്കാട് 24,കടുത്തുരുത്തി 19,കാഞ്ഞിരപ്പള്ളി 18,പാലാ16, വാഴപ്പള്ളി15,
മണിമല 14,ഏറ്റുമാനൂർ, മാടപ്പള്ളി 13,ചങ്ങനാശേരി, ഞീഴൂർ 11, കിടങ്ങൂർ, രാമപുരം, കുറിച്ചി, എലിക്കുളം, മുണ്ടക്കയം 9,പൂഞ്ഞാർ, പാറത്തോട്, മരങ്ങാട്ടുപിള്ളി, വാഴൂർ, കുറവിലങ്ങാട് 8,
ഉഴവൂർ, നെടുംകുന്നം, അയ്മനം, പൂഞ്ഞാർ തെക്കേക്കര, കങ്ങഴ, മീനച്ചിൽ 7,വൈക്കം, ഈരാറ്റുപേട്ട, മേലുകാവ്, പുതുപ്പള്ളി 6,തലപ്പലം, ഭരണങ്ങാനം, കടപ്ലാമറ്റം, കാണക്കാരി, തലയോലപ്പറമ്പ്, ചിറക്കടവ്, വാകത്താനം, കരൂർ, കറുകച്ചാൽ 5,ആർപ്പൂക്കര, ഉദയനാപുരം, തലനാട്, നീണ്ടൂർ, മാഞ്ഞൂർ, പാമ്പാടി 4,പായിപ്പാട്, തിടനാട്, മീനടം, മറവന്തുരുത്ത്, പള്ളിക്കത്തോട്, കൂട്ടിക്കൽ, അതിരമ്പുഴ, വെള്ളൂർ 3,
കടനാട്, വെള്ളാവൂർ, മുത്തോലി, മണർകാട്, കൊഴുവനാൽ, തിരുവാർപ്പ്, തൃക്കൊടിത്താനം, കോരുത്തോട്, തീക്കോയി 2, കല്ലറ, കുമരകം, തലയാഴം, അയർക്കുന്നം, വെളിയന്നൂർ, മൂന്നിലവ്, അകലക്കുന്നം, മുളക്കുളം, കൂരോപ്പട 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |