പാലാ : അറുപത്തിനാലാമത് ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് മത്സരം പാലാ മുനിസിപ്പൽ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന മത്സരത്തിൽ ജില്ലയിലെ വിവിധ കായിക സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് എഴുനൂറ്റമ്പതോളം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. 14, 16, 18 വയസിൽ താഴെയുള്ളവരുടെയും 20 വയസിനുേമേലുള്ള പുരുഷ, വനിതാ വിഭാഗങ്ങളിലുമായി നടത്തുന്ന മത്സരത്തിൽ ആദ്യദിനം 68 ഇനങ്ങളിൽ മത്സരം പൂർത്തിയാക്കി. വെള്ളി, ശനി ദിവസങ്ങളിലും മത്സരം തുടരും. മത്സരം നഗരസഭ ചെയർമാൻ ആന്റോജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. അൽഫോൻസ കോളേജ് പ്രിൻസിപ്പൾ ഡോ. സിസ്റ്റർ. റെജീനാമ്മ ജോസഫ് അദ്ധ്യക്ഷയായി. മാർച്ച് പാസ്റ്റോടെ ആരംഭിച്ച മേളയിൽ ജൂനിയർ നാഷണൽ മെഡലിസ്റ്റ് റിയമോൾ ജോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കകണ്ടം, ബിജി ജോജോ, തോമസ് പീറ്റർ, ബൈജു കൊല്ലംപറമ്പിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ബോബൻ ഫ്രാൻസിസ്, ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ തര്യൻ, സെക്രട്ടറി തങ്കച്ചൻ മാത്യു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |