മുണ്ടക്കയം : സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഗോത്ര വർഗ വനിതാ ഭക്ഷ്യ ഭദ്രകൂട്ടായ്മയായ 'ഭാസുര'യുടെ രൂപീകരണത്തിന് ജില്ലയിൽ തുടക്കമായി. കാഞ്ഞിരപ്പള്ളി പുഞ്ചവയൽ ചെറുവള്ളി ദേവീ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ ഗോത്രവർഗ ഊരുകളിലും ഒരു വനിതയെ ഭാസുരയുടെ കൺവീനറായി നിയമിക്കും. ഊരിലെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതോടൊപ്പം ഭക്ഷ്യവിതരണത്തിലെ പരാതികളും അപാകതകളും സംബന്ധിച്ച വിവരങ്ങളും ഇവർ കമ്മിഷനെ അറിയിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭക്ഷ്യകമ്മിഷനംഗം അഡ്വ. സബിതാ ബീഗം മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |