കോട്ടയം. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 25നും 26 നും കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. 25ന് വനിതാ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. വനിതാഫോറം സംസ്ഥാന പ്രസിഡന്റ് നദീറ സുരേഷ് അദ്ധ്യക്ഷത വഹിക്കും. മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ മുഖ്യപ്രഭാഷണം നടത്തും. നിലവിലുള്ള സംസ്ഥാന കൗൺസിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. 26ന് സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിക്കും. കെ.മുരളീധരൻ എം.പി മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി ജോസഫ്, മോൻസ് ജോസഫ് എം.എൽ.എ, എം.പി വേലായുധൻ, കെ.വി മുരളി എന്നിവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ആർ കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് കൺവീനർ എം.എം ഹസൻ മുഖ്യപ്രഭാഷണം നടത്തും. സിമ്പോസിയം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ബി.സി ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിക്കും. സമാപനസമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് വി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |