മുണ്ടക്കയം.ലൈഫ് ഭവനപദ്ധതിയിൽ കോരുത്തോട് ഗ്രാമപഞ്ചായത്ത് അർഹതപ്പെട്ടവരെ ഒഴിവാക്കിയതായി ആരോപിച്ച് ഇന്ന് രാവിലെ 10 മണിക്ക് എൽ.ഡി. എഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. പനക്കച്ചിറ കാലേക്കർ കോളനിയിൽ എസ്.സി. എസ്.ടി.വിഭാഗത്തിൽപ്പെട്ട നൂറിലധികം അപേക്ഷകൾ ഉണ്ടായിരിക്കെ 17 പേരാണ് ലിസ്റ്റിൽ ഇടം പിടിച്ചത്. ഇത്തരത്തിൽ കടന്നുകൂടിയ അനർഹരെ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് എൽ.ഡി.എഫ് കോരൂത്തോട് പഞ്ചായത്ത് കമ്മിറ്റി ലൈഫ് മിഷൻ ജില്ലാ കോഒാർഡിനേറ്റർക്കും തദ്ദേശസ്വയഭരണമന്ത്രിക്കും പരാതിനൽകി. പഞ്ചായത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെയുള്ള ധർണ്ണ ജില്ലാ ആസൂത്രണ സമിതി അംഗം കെ.രാജേഷ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |