SignIn
Kerala Kaumudi Online
Saturday, 21 September 2024 7.42 AM IST

ആരോഗ്യസർവകലാശാല ഇന്റർസോൺ കലോത്സവം. കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

Increase Font Size Decrease Font Size Print Page
mohyny

കോട്ടയം . ആരോ​ഗ്യ ശാസ്ത്ര സർവകലാശാല ഇ​ന്റർസോൺ കലോത്സവത്തിൽ വാശിയേറിയ പോരാട്ടം. അവസാന ദിനമായ ഇന്ന്

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ഗവൺമെ​ന്റ് മെഡിക്കൽ കോളേജുകളിൽ ആര് കപ്പടിക്കുമെന്നതാണ് ആകാംക്ഷ. ആദ്യദിനത്തിലെ മത്സരങ്ങൾക്ക് ശേഷം മൂന്നാമതായിരുന്ന കോട്ടയം ഇന്നലെ വൈകിട്ടോടെ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചു. ഒന്നാമതായിരുന്ന തിരുവനന്തപുരം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോഴിക്കോട് ആണ് രണ്ടാമത്. ​വേദി ഒന്നിൽ നാടൻപാട്ട് മത്സരത്തോടെയാണ് രണ്ടാംദിന മത്സരങ്ങൾ ആരംഭിച്ചത്. 11 പേർ മത്സരിച്ച മോഹിനിയാട്ടത്തിൽ തിരുവനന്തപുരം ​ഗവൺമെന്റ് ആയുർവേദ കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദഫ്മുട്ടിൽ കോഴിക്കോട് ഗവൺമെ​ന്റ് മെഡിക്കൽ കോളേജ് ഒന്നാമതെത്തി. തെരുവുനാടകത്തിൽ കോട്ടയം മെഡിക്കൽ കോളേജാണ് ഒന്നാമത്. പൂരക്കളിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒന്നാം സ്ഥാനം നേടി. അവസാന ദിനമായ ഇന്ന് കൂടുതലും ​ഗ്രൂപ്പ് ഇനങ്ങളാണ്. വഞ്ചിപ്പാട്ട്, ​ഗ്രൂപ്പ് ഡാൻസ്, മാർ​ഗംകളി, ലളിത​ഗാനം, നാടോടിനൃത്തം തുടങ്ങിയ മത്സരങ്ങൾ ഇന്ന് നടക്കും. വേദി ഒന്നിൽ വൈകിട്ട് 7 ന് ആരംഭിക്കുന്ന സമാപന ചടങ്ങുകളോടെ കലോത്സവത്തിന് തിരശീല വീഴും.

മോഹിനിയാട്ടത്തിൽ ഗിരീഷ് മാഷിന് ഇരട്ടിമധുരം.

മോഹിനിയാട്ടത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ നിലമ്പൂർ സ്വദേശി ഗിരീഷ് നടുവത്തിന് ഇരട്ടിമധുരം. ഗിരീഷിന്റെ കീഴിൽ നൃത്തം അഭ്യസിക്കുന്ന ശില്പ രാധാകൃഷ്ണൻ, പ്രവീണ എസ് പ്രതാപ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ശില്പ തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയായ ശില്പ ഗിരീഷിന്റെ കീഴിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 6ാം ക്ലാസ് മുതൽ സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. രാധാകൃഷ്ണൻ - സിനി ദമ്പതികളുടെ മകളാണ്. കഴിഞ്ഞ ദിവസം നടന്ന കുച്ചിപ്പുടിയിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.

രണ്ടാം സ്ഥാനം നേടിയ നിലമ്പൂർ സ്വദേശി പ്രവീണ എസ് പ്രതീപ് മൂന്നാം വയസ് മുതൽ ഗിരീഷിന്റെ കീഴിൽ നൃത്തം അഭ്യസിക്കുന്നു. എസ് യു ടി അക്കാഡമി ഒഫ് മെഡിക്കൽ സയൻസിൽ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. 2019ലെ ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനം. പ്രതാപ് - സീത ദമ്പതികളുടെ മകളാണ്. സഹോദരൻ : പ്രജ്വൽ. അമ്മ സീതയും ഗിരീഷിന്റെ കീഴിൽ നൃത്തം അഭ്യസിച്ച് തുടങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.