പാലാ . കെ എം മാണി സ്മാരക ജനറൽ ആശുപത്രിയിൽ ചികിത്സതേടുന്ന വൃക്കരോഗികൾക്ക് കെ എം മാണി ഫൗണ്ടഷൻ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യും. ഇത് രണ്ടാം തവണയാണ് രോഗികൾക്ക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നത്. നാളെ രാവിലെ 10.30 ന് ആശുപത്രി ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി എം പി വിതരണോദ്ഘാടനം നിർവഹിക്കും. നൂറിലധികം രോഗികൾക്കാണ് ആശ്വാസമായി കിറ്റുകൾ ലഭ്യമാവുക. ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിൽ രോഗികൾ ഏറിയതോടെ ഒരുദിവസം കൂടുതൽപേർക്ക് ഡയാലിസിസ് സൗകര്യം ലഭ്യമാക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കൂടുതൽ ടെക്നീഷ്യൻമാരുടെയും, ഡോക്ടറുടേയും സേവനം ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |