കോട്ടയം. കുടുംബശ്രീയുടെ നേതൃത്വത്തിൽ എട്ടാമത് സരസ് മേളയ്ക്ക് ഡിസംബർ 15ന് നാഗമ്പടം മൈതാനത്ത് തുടക്കമാകും. 25 വരെയാണ് മേള. 250 സ്റ്റാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 20 സംസ്ഥാനങ്ങളിൽ നിന്നായി 65 വനിതാ സ്വയംസഹായ സംഘങ്ങൾ മേളയുടെ ഭാഗമാകും. ജില്ലയിലെ 60 സംരംഭകർ ഉൾപ്പെടെ 140 കുടുംബശ്രീ സംരംഭങ്ങൾ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും. ഇതോടൊപ്പം ഐ.ആർ.ഡി.പി പദ്ധതിയിലൂടെ പ്രോത്സാഹനം ലഭിച്ച 30 സംരംഭകരും പങ്കാളിയാകും. കുടുംബശ്രീയുടെ പ്രധാന സംരംഭമേഖലയായ കഫേ കാറ്ററിംഗ് രംഗത്ത് പ്രാവീണ്യം നേടിയ 120 വനിതാ ഷെഫുമാർ മാറ്റുരയ്ക്കുന്ന ഇന്ത്യ ഫുഡ് കോർട്ട് പ്രധാന ആകർഷണമാകും. രാജസ്ഥാൻ മുതൽ മണിപ്പൂർ വരെയും പഞ്ചാബ് മുതൽ ലക്ഷദ്വീപ് വരെയുള്ള ഗ്രാമീണ രുചി വൈവിദ്ധ്യങ്ങൾ 12 സ്റ്റാളുകളിലായി അണിനിരക്കും. കേരളീയ രുചി വൈവിദ്ധ്യങ്ങളും അട്ടപ്പാടി ഊരുകളിലെ വിഭവങ്ങളും കുടുംബശ്രീയുടെ ട്രാൻസ് ജെൻഡർ ഗ്രൂപ്പ് ഒരുക്കുന്ന വിഭവങ്ങളും മേളയിൽ ഭാഗമാകും.
സ്റ്റാളുകൾ. 250.
സവിശേഷതകൾ.
20 സംസ്ഥാനങ്ങളിൽ നിന്ന് 65 വനിതാ സ്വയംസഹായ സംഘങ്ങൾ.
ജില്ലയിലെ 60 സംരംഭകർ ഉൾപ്പെടെ 140 കുടുംബശ്രീ സംരംഭങ്ങൾ.
ഐ.ആർ.ഡി.പി പദ്ധതിയിലൂടെ പ്രോത്സാഹനം ലഭിച്ച 30 സംരംഭകർ.
120 വനിതഷെഫുമാർ മാറ്റുരയ്ക്കുന്ന രുചിയുടെ ഇന്ത്യ ഫുഡ് കോർട്ട്.
ജില്ലാ മിഷൻ കോഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ പറയുന്നു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങൾ വാങ്ങുന്നതിനും ഇന്ത്യയുടെ തനത് രുചിപെരുമ ആസ്വദിക്കുന്നതിനും മേളയിൽ അവസരമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |