SignIn
Kerala Kaumudi Online
Saturday, 21 September 2024 4.39 AM IST

റേഷൻ കടകളിൽ പരിശോധന.

Increase Font Size Decrease Font Size Print Page
rationshop

കോട്ടയം: താലൂക്കിലെ റേഷൻ കടകളിൽ കളക്ടർ ഡോ.പി.കെ.ജയശ്രീയുടെ മിന്നൽ പരിശോധന. ചുങ്കം, കുടയംപടി, ഇല്ലിക്കൽ എന്നിവിടങ്ങളിലെ റേഷൻ കടകളിലാണ് പരിശോധന നടത്തിയത്. റേഷൻ കടകളിലെ സ്‌റ്റോക്ക്, സാധനങ്ങളുടെ ഗുണമേന്മ, അളവുതൂക്കം, ഗുണഭോക്താക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ, രജിസ്റ്ററുകൾ, സാധനങ്ങൾ സൂക്ഷിക്കുന്ന രീതി എന്നിവ കളക്ടർ പരിശോധിച്ചു. റേഷൻ ഗുണഭോക്താക്കളിൽനിന്ന് അഭിപ്രായങ്ങൾ ആരാഞ്ഞു. ജില്ലാ സപ്ലൈ ഓഫീസർ ടി.ജി.സത്യപാൽ, താലൂക്ക് സപ്ലൈ ഓഫീസർ ചിന്നമ്മ സാമുവൽ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജോമി ജോൺ, പി. ഷാജി, ആർ.എസ്. ഷിബു, വകുപ്പ് ജീവനക്കാരായ പി.ആർ. രാജീഷ്,എബിൻ സെബാസ്റ്റ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, RATIONSHOP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.