കോട്ടയം . പൈതൃകസ്മരണകൾ നിലനിൽക്കുന്ന മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന താഴത്തങ്ങാടി ആറ്റുതീരം നവീകരണത്തിനൊരുങ്ങുന്നു. താഴത്തങ്ങാടി വള്ളംകളി പവലിയൻ, ഡി ടി പി സിയുടെ ഹെറിറ്റേജ് സോൺ, പാർക്ക് തുടങ്ങിയവയും ഇവിടെയുണ്ട്. വള്ളംകളി നടക്കുന്നതിനോട് അനുബന്ധിച്ച് പവലിയനും മറ്റ് ഭാഗങ്ങളും അടുത്തകാലത്താണ് വീകരിച്ചത്. ആറിലെ എക്കലും മറ്റും നീക്കം ചെയ്തെങ്കിലും മറ്റ് നവീകരണ പ്രവർത്തനങ്ങൾ ചെയ്തിരുന്നില്ല. പവലിയന് സമീപത്തെയും ആറിന്റെ പലഭാഗത്തെയും സംരക്ഷണഭിത്തികൾ തകർന്ന നിലയിലാണ്. കൂടാതെ, മാലിന്യങ്ങളും നിറഞ്ഞു. ആറ്റുതീരം നവീകരിക്കണമെന്നും റോഡരികിൽ നടപ്പാതയും ഇരിപ്പിടങ്ങളും നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് താഴത്തങ്ങാടി കോട്ടയം വെസ്റ്റ് ബോട്ട് റേസിംഗ് അസോസിയേഷൻ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയിരുന്നു. ഇറിഗേഷൻ വകുപ്പിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. ഇതനുസരിച്ച്, ആദ്യഘട്ട നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ആറ്റുതീരത്തിന്റെ തകർന്ന സംരക്ഷണ ഭിത്തികൾ പുനർനിർമ്മിക്കും. പിന്നീട് മറ്റ് നവീകരണ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |