SignIn
Kerala Kaumudi Online
Thursday, 19 September 2024 1.25 AM IST

ഒറ്റത്തവണ സഹായധനം: അപേക്ഷ ക്ഷണിച്ചു

Increase Font Size Decrease Font Size Print Page
3
അപേക്ഷ

കോഴിക്കോട്: അസംഘടിത മേഖലയിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുളള ആശ്വാസ ക്ഷേമപദ്ധതിയിൽ ഒറ്റത്തവണ സഹായധനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മറ്റു ക്ഷേമ പദ്ധതികളിൽ അംഗമല്ലാത്തതും പക്ഷാഘാതം അർബുദം, ക്ഷയം, ട്യൂമർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി മരണകാരണമായേക്കാവുന്ന രോഗങ്ങൾ എന്നിവ മൂലം അവശതയനുഭവിക്കുന്നവർക്കുമാണ് സഹായധനം ലഭിക്കുക. അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ജില്ലാ ലേബർ ഓഫീസിലോ അസിസ്റ്റന്റ് ലേബർ ഓഫീസിലോ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസ്- 0495 2370538 , അസിസ്റ്റന്റ് ലേബർ ഓഫീസ്, ഒന്നാം സർക്കിൾ - 0495 2370019, അസിസ്റ്റന്റ് ലേബർ ഓഫീസ്, രണ്ടാം സർക്കിൾ - 0495 2370025 , അസിസ്റ്റന്റ് ലേബർ ഓഫീസ്, മൂന്നാം സർക്കിൾ - 0495 2370042 , അസിസ്റ്റന്റ് ലേബർ ഓഫീസ്, ഫറോക്ക് - 0495 2484825 , അസിസ്റ്റന്റ് ലേബർ ഓഫീസ്, താമരശ്ശേരി - 0496 2224731, അസിസ്റ്റന്റ് ലേബർ ഓഫീസ്, കൊയിലാണ്ടി - 0496 2630153 അസിസ്റ്റന്റ് ലേബർ ഓഫീസ്, വടകര 0496 - 2515288 .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.