പേരാമ്പ്ര: മേപ്പയൂർ ഗ്രാമ പഞ്ചായത്തും മേലടി ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിയിൽ ഉൾപ്പെടുത്തി 15ാം വാർഡിൽ 3450000 രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഉണിച്ചാത്തൻ കണ്ടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം
ടി.പി. രാമകൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കെ.ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമൻ, വി.പി ശിവദാസ്, സി.പി.നാരായണൻ, പി.പി ബാലൻ, ഇ.കെ. ശങ്കരൻ , യു.കെ.ബാബു, കെ.കെ ബാബു, നിബിത, വസന്ത എ.കെ. ശെൽവി സി.പി, കെ.കെ ശങ്കരൻ, കെ.കെ.രാജൻ എന്നിവർ പ്രസംഗിച്ചു. കിണറിന്റെ സ്ഥലം സംഭാവന ചെയ്ത മാധവി അമ്മ കോട്ടയുള്ളതിൽടാങ്കിന് സ്ഥലം സംഭാവന ചെയ്ത പാറച്ചാലിൽ രമേശൻ എന്നിവർക്ക് സ്നേഹോപഹാരം കൈമാറി. മേലടി ബ്ലോക്ക് ക്ഷേമകാര്യംചെയർമാൻ മഞ്ഞക്കുളം നാരായണൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |