കോഴിക്കോട്: പുതിയ കാലഘട്ടത്തിന് അനുസരിച്ച പ്രവർത്തനം കാഴ്ചവെയ്ക്കണമെന്നും വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കണമെന്നും മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഭരണപരമായും സംഘടനാപരമായും ഇക്കാര്യം ഉറപ്പാക്കാൻ എല്ലാ സാദ്ധ്യതയും മുസ്ലീംലീഗ് മുന്നിലുണ്ടാവും. മുസ്ലീംലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഐക്യം കാത്തുസൂക്ഷിക്കണം. ഐക്യം തകർക്കാൻ എളുപ്പമാണ്. അതു തകരുമ്പോൾ പലപ്പോഴും മുസ്ലീംലീഗിനെ വിളിക്കുന്നത് സ്വാഭാവികമാണ്. സാമൂതിരിയും കുഞ്ഞാലിമരക്കാരും മമ്പുറം തങ്ങളും കോന്തു നായരുമെല്ലാം കൈകോർത്ത മാതൃക ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി, ഉന്നതാധികാര സമിതി അംഗം ഡോ.എം.കെ മുനീർ എം.എൽ.എ, വൈസ് പ്രസിഡന്റുമാരായ പി.കെ.കെ ബാവ, എം.സി മായിൻ ഹാജി, ടി.പി.എം സാഹിർ, സെക്രട്ടറിമാരായ കെ.എം ഷാജി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, ദേശീയ അസി.സെക്രട്ടറി സി.കെ സുബൈർ, മുസ്ലീംയൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം റഹ്മത്തുള്ള, വനിതാലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി കുൽസു, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമൻ പ്രസംഗിച്ചു. മുസ്ലീംലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ് സ്വാഗതവും ട്രഷറർ പാറക്കൽ അബ്ദുള്ള നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |