കുന്ദമംഗലം: കാരന്തൂർ എ.എം.എൽ.പി സ്കൂളിന്റെ തൊണ്ണൂറ്റിനാലാം വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപിക പി.പി സുഹറയ്ക്കുള്ള യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് തെക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.സി അൻവർ മുഖ്യാതിഥിയായി. കെ.തറുവൈക്കുട്ടി ഹാജി സ്മാരക സ്കോളർഷിപ്പ് ചടങ്ങിൽ വിതരണം ചെയ്തു.സുഹറയ്ക്കുള്ള ഉപഹാരം മാനേജർ എം.ബീരാൻഹാജി നൽകി. ചന്ദ്രൻ തിരുവലത്ത്, ഷൈജ വളപ്പിൽ, പി.അഷ്‌റഫ് ഹാജി, മൊയ്തീൻകോയ കണിയാറക്കൽ, പി.കോയ, സി.കെ.റുക്കിയ, എം.സി.രാജൻ, പി.മുഹമ്മദ്, കെ.ഉമ്മർ, പി.ബഷീർ, സി.അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ബുൾ ബുൾ യൂണിറ്റ് ഉദ്ഘാടനം ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് അസി.കമ്മിഷണർ എം. രാമചന്ദ്രൻ നിർവഹിച്ചു. കെ കെ.ആയിഷബി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനദ്ധ്യാപകൻ കെ. ബഷീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.നജ്മ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |