കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികാഘോഷം കെ.പി കുഞ്ഞമ്മത് കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, മെമ്പർമാരായ രജിത രാജേഷ്, സബിന മോഹൻ, പി.പി ചന്ദ്രൻ ,ശോഭ കെ.പി, സി.കെ സുമിത്ര, ജുഗുനു തെക്കയിൽ, ടി.കെ കുട്ട്യാലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ.ബിജു, എൻ.സി കുമാരൻ, ലത്തീഫ് ചുണ്ടയിൽ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി.രവീന്ദ്രൻ, ബിന്ദു വി.പി. തുടങ്ങിയവർ പ്രസംഗിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടി പന്ത്രണ്ടാം വാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു കെ.സി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |