ഫറോക്ക്: കനത്തചൂടിൽ ആശ്വാസമായി ഫറോക്ക് സർവീസ് സഹകരണ ബാങ്കിന്റെ തണ്ണീർപന്തൽ ഫറോക്കിൽ ആരംഭിച്ചു. .ഫറോക്ക് റെയിൽവേ സ്റ്റേഷന് സമീപം ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്തെ തണ്ണീർപന്തൽ ഫറോക്ക് മുൻസിപ്പൽ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സമീഷ് ഉദ്ഘാടനം ചെയ്തു . പൊതുജനങ്ങൾക്ക് സൗജന്യമായി സംഭാരം ,തണുത്ത വെള്ളം ,തണ്ണിമത്തൻ വെള്ളം ,ഒ.ആർ.എസ് എന്നിവ വിതരണം ചെയ്യുന്നുണ്ട് .വേനൽക്കാലം മുഴുവനും ഈ പദ്ധതി നടപ്പാക്കാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. ഉദ്ഘാടനചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ടി.കെ സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു . ബാങ്ക് വൈസ് പ്രസിഡന്റ് എം.ഉമ്മർകോയ മുൻസിപ്പൽ കൗൺസിലർ കെ.ടി.എ മജീദ്, ബാങ്ക് സെക്രട്ടറി കെ.സജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |