കൊടിയത്തൂർ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായ കമ്പ്രെസ്സ്ഡ് നാച്വറൽ ഗ്യാസ് (സി.എൻ.ജി) കൂളിമാട് പറയങ്ങാട്ട് ഫ്യൂവൽസിൽ പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ ആദ്യത്തെ എം.ആർ.പി.എൽ പെട്രോൾ പമ്പായ കൂളിമാട് പറയങ്ങാട്ട് ഫ്യൂവൽസിലാണ് ആദ്യ സി.എൻ.ജി സ്റ്റേഷനും ആരംഭിച്ചത്. സ്റ്റേഷന്റെ ഉദ്ഘാടനം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. മാവൂർ പഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയൻ ആദ്യവിൽപ്പന നിർവഹിച്ചു. ചാത്തമംഗലം പഞ്ചായത്ത് അംഗം കെ. റഫീഖ് ,എം.ആർ.പി.എൽ റീജിയണൽ മാനേജർ ലക്ഷ്മിഷാറാവു, കെ.എം. ദിനൂജ് ,കെ.കെ. രാഹുൽ ,കെ.എ. ഖാദർ എന്നിവർ സംബന്ധിച്ചു. പറയങ്ങാട്ട് ഫ്യൂവൽസ് മാനേജിംഗ് ഡയറക്ടർ ഹമീം പറയങ്ങാട്ട് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |