ബേപ്പൂർ: പ്രമുഖ അഭിഭാഷകനും കോൺഗ്രസ് ബേപ്പൂർ മണ്ഡലം പ്രസിഡന്റുമായിരുന്ന അഡ്വ.കെ.വിനോദ് കുമാർ രണ്ടാം അനുസ്മരണ സമ്മേളനം കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി എം.പി. ബിബിൻ രാജ് മുഖ്യപ്രഭാഷണം നടത്തി. ഡോ.എം.പി പത്മനാഭൻ, ടി.കെ അബ്ദുൾ ഗഫൂർ, കെ. ഉദയകുമാർ, ആഷിഖ് പിലാക്കൽ, ഷൈനി സി.ബി തുടങ്ങിയവർ പ്രസംഗിച്ചു. മുരളി ബേപ്പൂർ സ്വാഗതവും എൻ.ബ്രിജേഷ് നന്ദിയും പറഞ്ഞു. വിവിധ മേഖലയിൽ മികവു തെളിയിച്ച യുപി.സാബിറ, ദിബിൻ ദേവ്, ഡോ. സുധീഷ്ണ, ദേവപ്രിയ എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |