മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സുനിൽ വടക്കയിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ. ആർ.എ അപർണ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി, കാർഷിക വികസന കമ്മിറ്റി മെമ്പർമാരായ കെ.വി നാരായണൻ, ബാബു കൊളക്കണ്ടി, അബ്ദുൾ സലാം നാഗത്ത്, രവീന്ദ്രൻ കോടഞ്ചേരി, കമ്മന മൊയ്തീൻ , കുഞ്ഞിരാമൻ കിടാവ്, അഞ്ചുമൂലയിൽ ദാമോദരൻ, ഗംഗാധരൻ കുഞ്ഞോത്ത് എന്നിവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് സി.എസ് സ്നേഹ സ്വാഗതവും അസി.കൃഷി ഓഫീസർ എൻ.കെ ഹരികുമാർ നന്ദിയും പറഞ്ഞു. ചെറുവണ്ണൂർ റോഡിൽ നടുക്കണ്ടി ബിൽഡിംഗിൽ നടക്കുന്ന ചന്ത 30ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |