കാക്കൂർ : വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യ പഠനം പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി പാവണ്ടൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ മാനേജ്‌മെന്റ് പുതുതായി സ്ഥാപിച്ച ഇൻട്രാക്ടീവ് ക്ലാസ് റൂം എം.കെ.രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിജി പരപ്പിൽ, മാനേജ്‌മെന്റ് അംഗം ശേഖരൻ നായർ, പ്രധാനാദ്ധ്യാപകൻ വിനോദ് കുമാർ വി.കെ, ബിന്ദു സുകുമാരൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പവിഴാ ശ്രീധരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി. ശ്രീബ.ബി. നന്ദിയും പറഞ്ഞു .ചടങ്ങിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |