ബേപ്പൂർ: കോഴിക്കോട് ബ്ലോക്ക് തല ദേശീയ മത്സ്യ കർഷക ദിനാചരണം കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു . ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ.വിജുല സ്വാഗതം പറഞ്ഞു. കടലുണ്ടി പഞ്ചായത്തിലെ അലങ്കാര മത്സ്യ കർഷകനായ ഷിജു ഓണത്തറ, ഒളവണ്ണ പഞ്ചായത്തിലെ പടുത കർഷകനായ ജിജീഷ്, കോഴിക്കോട് കോർപറേഷനിലെ ബയോ ഫ്ലോക് കർഷകനായ കൃഷ്ണ ദാസ്, എന്നിവരെ അനുമോദിച്ചു. ബിന്ദു പച്ചാട്ട്, സുഷമ ടി, നിഷ പനയമഠം, അബ്ദുൾ ഖാദർ, നിമ്മി, സ്മിത, സുധ, അജിത , സ്മിത കെ എസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |