ഫറോക്ക് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫറോക്ക് പേട്ട യൂണിറ്റ് ജനറൽ ബോഡി യോഗം മണ്ഡലം ട്രഷറർ പി.എം അജ്മൽ ഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡന്റ് പി ബഷീർ അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം ജനറൽ സെക്രട്ടറി കരാട്ടിയാട്ടിൽ ബീരാൻ മുഖ്യാതിഥിയായി. ആ ർ പ്രസാദ്,എം കെ അപ്പൂട്ടി, സി മുഹമ്മദ്, പി ദേവദാസ് എന്നിവർ സംസാരിച്ചു. റോഡ് വികസനത്തിന്റെ പേരിൽ വ്യാപാരികളോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്നും വർഷങ്ങളായി ഉപജീവനത്തിനായി തൊഴിൽ ചെയ്യുന്ന ഏറ്റവും വലിയ തൊഴിൽ മേഖലയായ വ്യാപാര മേഖലയെ അവഗണിക്കുന്ന സർക്കാർ നയം തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |