കൽപ്പറ്റ :വയനാട്ടിൽ പൊതുജനങ്ങൾക്കായി സൗജന്യ വൈദ്യസഹായം വിഭാവനം ചെയ്ത് ആരംഭിക്കുന്ന മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ കെട്ടിട നിർമ്മാണ ഫണ്ടിലേക്കായി കൽപ്പറ്റ ലയൺസ് ക്ലബ് സംഭാവനമായി ഒരു ലക്ഷം രൂപയുടെ ചെക്ക് വൈസ് ഡിസ്ട്രിക്ട് ഗവർണർക്ക് കൈമാറി. കൽപ്പറ്റ ജോർജ് ജോയ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.വി സുന്ദരം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ശ്രീധർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ടി.വി. സുന്ദരം ഉപഹാരങ്ങൾ നൽകി. ഭാരവാഹികൾ: ഡോ. റോജേഴ്സ് സെബാസ്റ്റ്യൻ (പ്രസിഡന്റ്), ടി.വി. അശോക് (സെക്രട്ടറി), പി. സുബ്രമഹ്ണ്യൻ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |